തിയേറ്ററുകളില്‍ ആവേശമായി ചിരഞ്‍ജീവി; മൂന്ന് ദിവസംകൊണ്ട് ‘വാള്‍ട്ടര്‍ വീരയ്യ’ സ്വന്തമാക്കിയത് 108 കോടി

  • Post category:entertainment
  • Reading time:1 min read
You are currently viewing തിയേറ്ററുകളില്‍ ആവേശമായി ചിരഞ്‍ജീവി; മൂന്ന് ദിവസംകൊണ്ട് ‘വാള്‍ട്ടര്‍ വീരയ്യ’ സ്വന്തമാക്കിയത് 108 കോടി

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ. എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ബോബി കൊല്ലിയുടേത് തന്നെ കഥയും സംഭാഷണവും. ‘വാള്‍ട്ടര്‍ വീരയ്യ’ എന്ന പുതിയ ചിത്രം വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോൾ ‘വാള്‍ട്ടര്‍ വീരയ്യ’ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ മൂന്ന് ദിവസത്തിനുള്ളില്‍ 108 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ആര്‍തര്‍ എ. വില്‍സണ്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

നിരഞ്‍ജൻ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’യുടെ സഘട്ടനം റാം ലക്ഷ്‍മണാണ്. നിര്‍മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ. രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി. കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

അടുത്തതായി ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് സംവിധാനം. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ റീമേക്കാണ് മാര്‍ത്താണ്ഡ് കെ. വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ‘ഭോലാ ശങ്കര്‍’.

0Shares