
കാസർകോട്: പ്രവാസി വോട്ടവകാശമടക്കമുള്ള പ്രവാസി സമൂഹത്തിൻ്റെ ന്യായമായഅവകാശങ്ങൾ അനുവദിക്കാതെ വാഗ്ദാനങ്ങളിലൊതുക്കുന്ന വഞ്ചനാപരമായ ഭരണകൂട നിലപാടുകൾ അവസാനിപ്പിക്കാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായിശബദമുയർത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു.

കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സൈകതം 22 ‘ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ബഷീർ പാക്യാര സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ പ്രമേയ പ്രഭാഷണം നടത്തി.

എ.അബ്ദുൽ റഹ്മാൻ, കല്ലട്രമാഹിൻ ഹാജി, ഇമ്പിച്ചി മമ്മു ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി.അഹമ്മദ്, അഷ്റഫ് എടനീർ, സി.എ.അബ്ദുല്ല കുഞ്ഞി ഹാജി,ടി.പി. കുഞ്ഞബ്ദുല്ല ഹാജി,.ബി.യു. അബ്ദുല്ല, ദാവൂദ് ചെമ്പരിക്ക, റസ്സാഖ് തായലക്കണ്ടി, ടി.എം.ശുഐബ്, സലാം ഹാജി കുന്നിൽ, ബഷീർ കല്ലിങ്കാൽ, ഏരോൽ മുഹമ്മദ് കുഞ്ഞി, സെഡ്.എ.മോഗ്രാൽ, അബ്ദുല്ല മാദേരി, കെ.പി.അബ്ദുൽ മജീദ്, ഗഫൂർ തളങ്കര, അഹമ്മദ് അലി മൂഡംബയൽ, ഫൈസൽ ചേരക്കാടത്ത് എന്നിവർ പ്രസംഗിച്ചു.
