തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മേഖലകളിൽ വോട്ട് ചോർന്നു; പരിശോധിക്കാനൊരുങ്ങി സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മേഖലകളിൽ വോട്ട് ചോർന്നു; പരിശോധിക്കാനൊരുങ്ങി സി.പി.എം

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത മേഖലകളില്‍ ഉണ്ടായ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് സി.പി.എം. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇതില്‍ വിശദമായ പരിശോധന നടക്കും. എന്നാല്‍ ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാനായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ആറ്റിങ്ങല്‍, വര്‍ക്കല, പന്തളം എന്നിവിടങ്ങളിലെ ബി.ജെ.പി മുന്നേറ്റം പരിശോധിക്കും. ബി.ജെ.പിക്ക് വോട്ട് വര്‍ദ്ധനയുണ്ടായിട്ടില്ലെന്നും 98 നിയമസഭ സീറ്റുകളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

0Shares