ബി. എൽ. ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം: ജില്ലാ കളക്ടർ

  • Post category:local news
  • Reading time:1 min read
You are currently viewing ബി. എൽ. ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം: ജില്ലാ കളക്ടർ

കാസര്‍കോട്: ബി.എൽ.ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം. വോട്ടർക്ക് അല്ലാതെ മറ്റൊരാൾക്കോ ഒരുമിച്ച് കെട്ടുകളായോ വിതരണം ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

വോട്ടർ സ്ലിപ്പ് അടിയന്തരമായി വിതരണം ചെയ്യണം. സ്ലിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത സമ്മതിദായകർ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

0Shares