നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും രജിസ്ട്രേഷന്‍ വകുപ്പിനെ നേട്ടത്തിലേക്കെത്തിച്ചു; തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍

  • Post category:local news
  • Reading time:1 min read
You are currently viewing നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും രജിസ്ട്രേഷന്‍ വകുപ്പിനെ നേട്ടത്തിലേക്കെത്തിച്ചു;  തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍

കാസർകോട്: രജിസ്ട്രേഷന്‍ – സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലെ രജിസ്ട്രേഷന്‍ വകുപ്പിൻ്റെ വരുമാനം പരിശോധിച്ചപ്പോള്‍ ഈ വര്‍ഷമാണ് സര്‍വ്വകാല റെക്കോഡ് ഭേദിച്ച് 1322 കോടി രൂപയുടെ വര്‍ധനവ് രജിസ്ട്രേഷന്‍ വകുപ്പിന് നേടാനായത്.

വകുപ്പിലുണ്ടായ നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും കൂട്ടായ്മയുടെ ഈ നേട്ടത്തിലേക്കെത്താനായി പ്രവര്‍ത്തിച്ച എല്ലാപേരെയും മന്ത്രി അനുമോദിച്ചു. രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിച്ച് ഏറ്റവും സുതാര്യവും ലളിതവുമാക്കിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ. എസ് ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി സജീവന്‍, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി മുഹമ്മദ് അസ്ലം, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ചന്ദ്രമതി, ഗ്രാമ പഞ്ചായത്ത് അംഗം ഇ. ശശിധരന്‍, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ പി. എ റഹ്‌മാന്‍, കെ. വി വിജയന്‍, എസ്. കുഞ്ഞഹമ്മദ്, എം. ഗംഗാധരന്‍, ടി. വി ഷിബിന്‍, വി. കെ ഹനീഫ ഹാജി, പി. പി ബാലകൃഷണന്‍, ടി. നാരായണന്‍ മാസ്റ്റര്‍, ഇ. നാരായണന്‍, വി. കെ ചന്ദ്രന്‍, ഇ. വി ദാമോദരന്‍, കെ. ജനാര്‍ദ്ദനന്‍, ടി. കെ സുകുമാരന്‍, സി. എച്ച് റഹിം, എം. സജേഷ്, എ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ രജിസ്ട്രാര്‍ എം. ഹക്കിം സ്വാഗതവും തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ പി. രാജന്‍ നന്ദിയും പറഞ്ഞു.

0Shares