വ്ളോഗറുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് പൊലീസ്, മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വ്ളോഗറുടെ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍; വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് പൊലീസ്, മെഹ്നാസിനെ പോക്സോ കോടതിയില്‍ ഹാജരാക്കി

കോഴിക്കോട്: മരിച്ച വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിആയിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.

താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്.

റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

മാര്‍ച്ച്‌ ഒന്നിന് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച്‌ നാലിനാണ് മൃതദേഹം റിഫയുടെ സ്വദേശമായ പാവണ്ടൂരിൽ എത്തിച്ച്‌ ഖബറടക്കിയത്. ഇതിനുപിന്നാലെ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മെഹ്നാസിൻ്റെ പെരുമാറ്റത്തില്‍ സംശയങ്ങളുണ്ടെന്നും ആരോപിച്ച് യുവതിയുടെ കുടുംബം കോഴിക്കോട് റൂറല്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

0Shares