നടൻ ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing നടൻ ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ

താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി കാക്കനാട് സൈബർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിൻ്റെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിനീത് ശ്രീനിവാസൻ്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിലാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

0Shares