
ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാന ഭാഗ്യവാൻ ആലപ്പുഴ, പഴവീട് സ്വദേശി പ്ലാംപറമ്പിൽ വിശ്വംഭരൻ. ഒന്നാം സമ്മാനമായ 12 കോടിക്ക് വിശ്വംഭരന്‍ എടുത്ത വി.സി 490987 നമ്പറാണ് അര്‍ഹമായത്. ആലപ്പുഴയിലെ ഏജണ്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴയിലെ ഏജണ്ട് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
സി.ആര്‍.എഫ് വിമുക്തഭടനായ ഇദ്ദേഹം കൊച്ചിയിലെ ബാങ്കില്‍ കുറച്ചുകാലം സെക്യൂരിറ്റി ജോലിയും ചെയ്‌തിരുന്നു.
സ്ഥിരം ലോട്ടറിയെടുക്കുന്ന ആളെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകൾ എത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, എല്ലാത്തവണയും വിഷു ബമ്പർ എടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വിഇ 565485, വിജി 654490.
മൂന്നാം സമ്മാനം ലഭിച്ച നമ്പറുകള്‍, വി.എ 160472, വി.ബി 125395, വി.സി 736469, വി.ഡി 367949, വി.ഇ 171235, വി.ജി 553837.
നാലാം സമ്മാനം ലഭിച്ച നമ്പറുകള്‍, വി.എ 444237, വി.ബി 504534, വി.സി 200791, വി.ഡി 137919, വി.ഇ 255939, വി.ജി 300519
ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ അധിപനായ വിശ്വംഭരൻ എഴുപത്താറ് വസസുള്ള സാധാരണക്കാരനാണ്. സമ്മാനം അടിച്ചത് അറിഞ്ഞതോടെ അദ്ദേഹത്തിൻ്റെ കുടുംബവും നാട്ടുകാരും പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ളാദത്തിലാണ്.
ലോട്ടറി അടിച്ചാല്‍ പൈസ കൊടുക്കാന്‍ ആളുണ്ടോയെന്ന ചോദ്യത്തിന് ‘ഇത് പോലത്തെ രണ്ടെണ്ണം കിട്ടിയാലും കൊടുക്കാന്‍ ആളുണ്ട്’ എന്നായിരുന്നു പ്രതികരണം. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കള്‍ക്ക് വീട് വെച്ചുനല്‍കണമെന്നും വിശ്വംഭരന്‍ പറഞ്ഞു.
