
കാസർകോട്: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിഷുച്ചന്തകൾ ആരംഭിച്ചു. ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ വിഷു ചന്തകൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല.
കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെ ആണ് വ്യാഴാഴ്‌ച അനുകൂല തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് പതിനായിരത്തിൽ അധികം കുടുംബശ്രീ ചന്തകളും ആരംഭിച്ചു. കാസർകോട് ജില്ലയിൽ നിരവധി കുടുംബശ്രീ ചന്തകൾ തുറന്ന് വിഷുവിപണിയിൽ സജീവമായിട്ടുണ്ട്.

ചന്ത നടത്താനുള്ള അനുമതി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണമായി ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
വൻ തിരക്കാണ് വിഷു ചന്തകളിൽ അനുഭവപ്പെടുന്നത്. സബ്‌സിഡി നിരക്കിൽ 13 ഇന ഭഷ്യ ഉത്പന്നങ്ങളാണ് ചന്തയിൽ വിതരണം ചെയ്യുന്നത്. 45 ശതമാനം വരെയാണ് വിലക്കിഴിവ് ഉപഭോക്‌താക്കൾക്ക് ലഭ്യമാകുക.
