ലോക്ക്ഡൗൺ മാനദണ്ഡ ലംഘനം; രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചെന്ന് പരാതി

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക്ഡൗൺ  മാനദണ്ഡ ലംഘനം; രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചെന്ന് പരാതി

രമ്യ ഹരിദാസ് എം.പിയും, വി. ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ‍പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറൻറിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം.

ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പ്രതികരിച്ചു. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കേ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

0Shares