
കാസർകോട്: ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുരെ 4474 പേരെ അറസ്റ്റ് ചെയ്തു. 3335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1318 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ആഗസ്റ്റ് മൂന്നിന് കുമ്പള (1), കാസര്‍കോട് (1),വിദ്യാനഗര്‍ (1), ബേഡകം (3), മേല്‍പ്പറമ്പ (1), ഹോസ്ദുര്‍ഗ് (7),ചന്തേര (1), ചിറ്റാരിക്കാല്‍ (1),രാജപുരം (1) എന്നീ സ്‌റ്റേഷനുകളിലായി 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.
അതേസമയം മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 17470 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് മൂന്നിന് മാത്രം 379 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
