
‘മാസ്റ്റർ’ എന്ന സിനിമയ്ക്ക് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുതിയയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുത്തൻ റിപ്പോർട്ടുകളാണ് വരുന്നത്.സിനിമയിൽ നായികയോ ഗാനങ്ങളോ ഉണ്ടായിരിക്കില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ദളപതി 67 എന്നും സൂചനകളുണ്ട്.കമൽഹാസൻ നായകനാകുന്ന ‘വിക്രമാണ്’ ലോകേഷ് കനകരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബീസ്റ്റാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രം. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. അതിനു ശേഷം വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വിജയ് അഭിനയിക്കുക.
