ഷാരുഖ് ഖാന്‍ ആദ്യത്തേതും എക്കാലത്തേയും ക്രഷ്, വിജയ് ഏറ്റവും പ്രിയപ്പെട്ട നടന്‍: മാളവിക മോഹനന്‍ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ഷാരുഖ് ഖാന്‍ ആദ്യത്തേതും എക്കാലത്തേയും ക്രഷ്, വിജയ് ഏറ്റവും പ്രിയപ്പെട്ട നടന്‍: മാളവിക മോഹനന്‍ പറയുന്നു

ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയം പിടിച്ചു പറ്റിയ തെന്നിന്ത്യന്‍ നടിയാണ് മാളവിക മോഹനന്‍. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ നടിയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോള്‍ സിനിമാ മേഖലയിലെ തൻ്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് പറയുകയാണ് മാളവിക. ഷാരുഖ് ഖാനാണ് തൻ്റെ ആദ്യത്തെ ക്രഷ് എന്നും വിജയ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമെന്നും മാളവിക പറയുന്നു.

ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടി. ‘ഷാരുഖ് ഖാന്‍ ആണ് എൻ്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഏറെ പരിഭ്രാന്തയായിരുന്നു. എനിക്ക് ഒന്ന് എഴുന്നേറ്റ് ഹായ് പറയാന്‍ പോലും സാധിച്ചില്ല’, മാളവിക പറയുഞ്ഞു.
ഞാന്‍ വിജയെക്കുറിച്ച് ഏറെ പറയുന്നതിനാല്‍ അദ്ദേഹം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാലും ആരെങ്കിലും മറന്ന് പോയാലോ എന്ന് കരുതി പറയുകയാണ്. ഞാന്‍ എവിടെ വര്‍ക്ക് ചെയ്താലും ആരുടെ കൂടെ വര്‍ക്ക് ചെയ്താലും എനിക്ക് അദ്ദേഹം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്, മാളവിക വ്യക്തമാക്കി. കെ.ജി.എഫ് ആദ്യഭാഗം കണ്ടത് മുതല്‍ യഷിനൊപ്പം അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും നടി പറഞ്ഞു. താന്‍ ഒരു അഭിനേതാവായിരുന്നില്ലെങ്കില്‍ ഛായാഗ്രഹണത്തിലേക്ക് പോകുമായിരുന്നു എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

0Shares