12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകർ; ‘റൗഡി ബേബി’ പാട്ടിൻ്റെ റെക്കോർഡ് വിജയ് യുടെ ‘അറബിക് കുത്ത്’ തകർത്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing 12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകർ; ‘റൗഡി ബേബി’ പാട്ടിൻ്റെ  റെക്കോർഡ്  വിജയ് യുടെ ‘അറബിക് കുത്ത്’ തകർത്തു

12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡും ഈ ഗാനത്തിനു സ്വന്തം. ധനുഷും സയ് പല്ലവിയും നിറഞ്ഞുനിന്ന ‘റൗഡി ബേബി’ പാട്ടിൻ്റെ റെക്കോർഡ് ആണ് ‘അറബിക് കുത്ത്’ തകർത്തത്.

17 ദിവസങ്ങൾ കൊണ്ടാണ് റൗഡി ബേബി 100 മില്യൻ കടന്നത്. അറബിക് ശൈലിയിൽ തമിഴും ചേർത്തൊരുക്കിയ പാട്ടാണ് ‘അറബിക് കുത്ത്’. തമിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളൊരുക്കിയ അനിരുദ്ധ് രവിചന്ദറിന്റേതാണ് ഈണം. നടൻ ശിവകാർത്തികേയന്റേതാണ് വരികൾ. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനം അതിവേഗം റീലുകളിലും ഇടംനേടി. സെലിബ്രിറ്റികളടക്കം നിരവധി ആളുകൾ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് യുടെ കൂടെ മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് നായിക.

0Shares