
തെന്നിന്ത്യയുടെ പ്രിയ താരദമ്പദികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പിലാണ് താരദമ്പതികൾ ഇപ്പോൾ. നിലവിൽ സ്പെയിനിലാണ് താരങ്ങളുള്ളത്. ഇവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ നയൻതാരയുടെ ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നയൻതാരയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് വിഘേനേഷ് പങ്കുവച്ചിരിക്കുന്നത്. നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന വിഘ്നേഷ്- നയൻതാര വിവാഹം. ഇവരുടെ വിവാഹ വീഡിയോ സ്ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. വിവാഹം വിശേഷത്തിന് പുറമെ ഇരുവർക്കുമിടയിലെ ബന്ധവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും വീഡിയോ.
