നയന്‍താരയുടെ ജാതകദോഷം; മാറാനായി വിഘ്‌നേഷിനെ മാറ്റി വരണമാല്യം അണിയിക്കുന്നത് മറ്റൊരാള്‍ക്ക്

  • Post category:entertainment
  • Reading time:1 min read
You are currently viewing നയന്‍താരയുടെ ജാതകദോഷം; മാറാനായി വിഘ്‌നേഷിനെ മാറ്റി വരണമാല്യം അണിയിക്കുന്നത്  മറ്റൊരാള്‍ക്ക്

നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും പ്രണയത്തിലായിട്ട് ആറു വര്‍ഷത്തോളമായി. മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയ നയന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ ആരാധകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പുറത്ത് വരുന്നത് നയന്‍താര വരണമാല്യം ചാര്‍ത്തുന്നത് മറ്റൊരാള്‍ക്കെന്ന റിപ്പോര്‍ട്ടുകളാണ്. വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്നേഷ് ശിവനെയല്ലയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

നയന്‍താരയും ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാന്‍ മരത്തിനാണ് ആദ്യം വരണമാല്യം അണിയിക്കുന്നത്. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോള്‍ തൻ്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുമലയില്‍ വച്ചാകും വിഘ്നേഷും നയന്‍സും വിവാഹിതരാകുക എന്നും റിപ്പോര്‍ട്ടുണ്ട്. താരങ്ങള്‍ ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും വാര്‍ത്തയായിരുന്നു. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസെപ്ഷന്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

0Shares