പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌; അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന

You are currently viewing പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌; അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌. ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഓഫീസിലും അതിന് കീഴിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌.

വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻ്റിന് ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

0Shares