
വേലാശ്വരം / കാസർകോട്: വേലാശ്വരം ഗവൺമെണ്ട് യു പി സ്‌കൂളിലെ വായനാ വാരാചരണത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടനും നാടക സംവിധായകനും നാടൻ പാട്ട് കലാകാരനുമായ ഉദയൻ കുണ്ടംകുഴി നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു.
കുമാരി അഭിരാമി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻ്റെ ഭാഗമായി വായനാ വെളിച്ചത്തിലേക്ക് പ്രമോദ് മാസ്റ്റർ നൽകിയ പുസ്തകങ്ങൾ പ്രധാന അധ്യാപകൻ ടി.വിഷ്ണു നമ്പൂതിരി ഏറ്റുവാങ്ങി. പ്രമോദ് മാസ്റ്റർ വായനാനുഭവം പങ്കുവെച്ചു.
പി.ടി.എ. വൈസ്. പ്രസിഡണ്ട് കെ.വി സുനിൽകുമാർ, എസ്.എം.സി ചെയർമാൻ പി.വി അജയൻ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ജയശ്രീ, സീനിയർ അസിസ്റ്റണ്ട് കെ.വി.ശശികുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ഉമാദേവി, കെ.വി.രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രധാന അധ്യാപകൻ ടി.വിഷ്ണുനമ്പൂതിരി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ കെ.വി രമ്യ നന്ദിയും പറഞ്ഞു.
വായനാദിന ക്വിസ്, പുസ്തക പ്രദർശനം, നല്ല വായന, പുസ്തക പരിചയം, വാർത്താവായന, ആസ്വാദന കുറിപ്പ്, എഴുത്തുകാരെ പരിചയപ്പെടൽ, അമ്മവായന, കുട്ടികളുടെ ഡിജിറ്റൽ പത്രം, സാഹിത്യ ആൽബം, പോസ്റ്റർ രചന, കുട്ടികളുടെ ആകാശവാണി, ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കൽ.
അധ്യയനവർഷം നീണ്ടു നിൽക്കുന്ന തുടർ ക്ലാസ്സ് റൂം പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. ഉദയൻ കുണ്ടംകുഴിയും കുട്ടികളും അവതരിപ്പിച്ച നാടൻപാട്ട് കലാപരിപാടികളും അരങ്ങേറി.
