ചൊവ്വാഴ്ച വാഹന പണിമുടക്ക്; കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങൾ തുറന്ന്പ്രവർത്തിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചൊവ്വാഴ്ച വാഹന പണിമുടക്ക്; കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങൾ തുറന്ന്പ്രവർത്തിക്കും

ഇന്ധന വിലവർദ്ധനവിനെതിരെ മാർച്ച് 2 ന് നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോർ വ്യവസായ സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.അതേസമയം ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ.

ബി.എം.എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

0Shares