“ഒരു വിക്കറ്റ് വീണു, അടുത്തത് എന്നാണാവോ?,”; കോടിയേരിയുടെ സ്ഥാനം ഒഴിയലിനെ പരിഹസിച്ച് വി.ഡി സതീശൻ

  • Post category:news
  • Reading time:1 min read
You are currently viewing “ഒരു വിക്കറ്റ് വീണു, അടുത്തത് എന്നാണാവോ?,”; കോടിയേരിയുടെ സ്ഥാനം ഒഴിയലിനെ പരിഹസിച്ച് വി.ഡി സതീശൻ

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. “ഒരു വിക്കറ്റ് വീണു. അടുത്തത് എന്നാണാവോ?,” എന്ന് വി.ഡി സതീശൻ എം.എൽ.എ തന്‍റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയെക്കുറിച്ചാണ് വി.ഡി സതീശൻ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നാണ് സി.പി.ഐ.എം വാർത്താക്കുറിപ്പിൽ പറയുന്നത്.
ഇടത് മുന്നണി കൺവീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല.

0Shares