എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ പുതിയ ഓഫീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ പുതിയ ഓഫീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്നിൻ്റെ പുതിയ ഔദ്യോഗിക ഓഫീസ് കെ.പി.ആർ.റാവു റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സ്വാഗതം പറഞ്ഞു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം.അഷ്റഫ് എം.എൽ.എ, ടി.ഇ .അബ്ദുല്ല, പി.കെ.ഫൈസൽ, എ.അബ്ദുൾ റഹിമാൻ,കെ.പി.കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, കല്ലട്ര മാഹിൻ ഹാജി, എ.ഗോവിന്ദൻ നായർ, പി.എ.അഷ്റഫലി, ഹരീഷ് ബി. നമ്പ്യാർ, കെ.മൊയ്തീൻ കുട്ടി ഹാജി, എ.എം. കടവത്ത്, കരിമ്പിൽ കൃഷ്ണൻ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.

0Shares