
കുറ്റിക്കോൽ/ കാസർകോട്: വർഷംതോറും നടത്തിവരുന്ന ഞെരുവിലെ വയൽക്കോല മഹോത്സവം മാറ്റിവച്ചു. കോറോണ രോഗബാധ തടയുന്നതിന്‍റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഈ വർഷത്തെ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടൽ മാറ്റിവച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വിളിച്ചുചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനമുണ്ടായത്.

തെയ്യത്തിന്‍റെ ചടങ്ങുകൾക്ക് വേണ്ടി കൊത്തിയ വാഴക്കുലകളും, ഇളനീരും, വഴിപാട്, പാൽപായസം, തുടങ്ങിയവ കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സമർപ്പിക്കാനും, നാല് വയനാട്ട് കുലവൻ ദേവസ്ഥാനങ്ങളിൽ ദീപത്തിന് വെളിച്ചെണ്ണ നൽകുവാനും തീരുമാനിച്ചതായി വയൽക്കോല കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ അറിയിച്ചു.
