
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റി വച്ചു. മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാലയും പരീക്ഷകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

അതേസമയം പരീക്ഷകൾ മാറ്റി വയ്ക്കാൻ സർവ്വകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണ്ണർ നിർദേശം നൽകി. നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം.
നേരിട്ടുള്ള പരീക്ഷകൾ (ഓഫ് ലൈൻ) പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇനി സർവ്വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്.
