കാസര്‍കോട് ജില്ലയിൽ വിത്യസ്ത വാഹനാപകടങ്ങൾ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയിൽ വിത്യസ്ത വാഹനാപകടങ്ങൾ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

കാസര്‍കോട്: ജില്ലയിൽ ഇന്ന് സംഭവിച്ച വിത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. പിക്കപ്പ് ഡ്രൈവര്‍ ചെറുപനത്തടി സ്വദേശി പികെ യൂസഫ് 33 ആണ് മരിച്ചത്. പൂടംകല്ലിൽ ഏറെക്കാലമായി ഫ്രൂട്ട്സ് കട നടത്തി വരികയായിരുന്നു യൂസഫ്.

അപകടം നടക്കുമ്പോൾ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സിയാദ് പരിക്കേറ്റ് ചികിത്സയിലാണുള്ളത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പാണത്തൂരിലേക്ക് പഴവുമായി പോയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.

സംഭവ സ്ഥലത്തേക്ക് ഫയര്‍ ഫോഴ്‌സ് എത്തി യൂസഫിനെ പുറത്തെടുത്തപ്പോഴേക്കും യൂസഫ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

അതേസമയം, ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറിവൈദ്യുതി തൂണിൽ പിടിച്ചായിരുന്നു രണ്ടു യുവാക്കളുടെ മരണം. ഈ അപകടത്തിൽ രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു.. ഉദ്യാവർ കുഞ്ചത്തൂർ സ്വദേശി സഈദ്കെഅബ്ദുല്ലയുടെ മകൻ അബ്ദുൽ രിഫാഈ(24)യും ഉപ്പള ഹിദായത്നഗറിലെ ബശാർഅഹ്മദുമാണ് മരിച്ചത്. കണ്ണൂർ സ്വദേശികളായ ഫാത്വിമ, രേവതി എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .

കർണാടകയിലെ തലപ്പാടിക്കടുത്ത കൊല്യയിലെഅഡ്കയ്ക്ക് സമീപമായിരുന്നുഞായറാഴ്ച
രാത്രിയോടെഅപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട്റോഡിലെ ഡിവൈഡറിൽ
കയറുകയും വൈദ്യുതി തൂണിൽ ഇടിക്കുകയുമായിരുന്നു.

0Shares