
സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വരാഹം. കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം സുരേഷ് ഗോപി നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വരാഹം ജൂലൈയിലായിരിക്കും തിയറ്ററുകളിലെത്തുക. സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രമാണ്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ എന്ന ചിത്രത്തിന് ശേഷം സനല്‍.വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു.സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു.കെ ജയനും ചേര്‍ന്നാണ് വരാഹത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വരാഹം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എൻ്റെര്‍ടൈന്‍മെണ്ടുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിൻ്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.
