തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണം ;ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണം ;ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കാസർകോട്: തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സർവ്വീസ് നടത്താൻ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പുനഃക്രമീകരിച്ചത് കാസർകോടിനോടുള്ള കടുത്ത അവഗണനയുടെ ഉദാഹരണമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച കത്തിൽ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

വന്ദേഭാരത് എക്സ്പ്രസ്സ് മംഗലാപുരം വരെ നീട്ടാൻ ന്യായീകരണങ്ങൾ ഏറെയുണ്ട്. തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടുകയാണെങ്കിൽ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും. ദക്ഷിണ-ഉത്തര കേരളത്തിലെ വിശിഷ്യ കർണ്ണാടകയിലെ മംഗലാപുരത്തെ റെയിൽവേ കണക്ടിവിറ്റിയിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകും.

പ്രാദേശിക സമ്പദ്ഘടനയെ പ്രത്യേകിച്ച് ടൂറിസം വ്യവസായത്തിന് ഏറെ ഗുണം ചെയ്യുകയും ആളോഹരി വരുമാനം വർദ്ധിക്കുകയും ചെയ്യും. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പിന്നോക്കാവസ്ഥ പേറിക്കഴിയുന്നതിനാൽ റെയിൽവേ വികസനത്തിൽ കാസർകോടിന് കൂടുതൽ പ്രോത്സാഹനവും പിന്തുണയും അത്യന്താപേക്ഷിതമാണ്.

ആയതിനാൽ വന്ദേഭാരത് എക്സ്പ്രസ്സ് മംഗലാപുരം വരെ നീട്ടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും എം.എൽ.എ കത്ത് നൽകി.

0Shares