
ഗുജറാതിലെ വൽസാദിൽ വന്ദേ ഭാരത് ട്രെയിൻ വീണ്ടും അപകടത്തിൽപ്പെട്ടു. വൽസാദിലെ അതുൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കാള ഇടിച്ചതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ മുൻഭാഗം തകർന്നു.
പശു, വന്ദേഭാരത് ട്രെയിനുമായി കൂട്ടിയിടിച്ചെന്നാണ് വിവരം. ട്രെയിനിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് വന്ദേ ഭാരത് ട്രെയിൻ 30 മിനിറ്റോളം നിർത്തിവച്ചു. മുംബൈ സെൻട്രലിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രയിലായിരുന്നു ട്രെയിൻ.

മുംബൈ സെൻട്രലിനും ഗാന്ധിനഗർ തലസ്ഥാനത്തിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ മൂന്നാമത്തെ അപകടമാണിത്. അപകടം പതിവായതോടെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന് റെയിൽവേ അറിയിച്ചു.
