
കാസർകോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന് കാസർകോട് സ്റ്റോപ്പോട് കൂടി മംഗലാപുരം വരെ നീട്ടണമെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡ് ചെയർമാൻ,സൗത്ത് സോൺ ജനറൽ മാനേജർ,പാലക്കാട് ഡിവിഷൻ മാനേജർ, കാസർകോട് എം പി, കാസർക്കോട് എം.എൽ. എ എന്നിവർക്ക് സംഘടന ഈ ആവശ്യവുമായി നിവേദനം നൽകി.

റെയിൽവേ കാസർകോടിനോടുള്ള അവഗണന തുടർന്നുകൊണ്ടേയിരിക്കുന്നതായും കേരളത്തിലെ അതിർത്തി കണ്ണൂർ വരെ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും ജില്ലയോട് പെരുമാറുന്നതെന്നും ഇനിയും ഇത്തരം അവഗണനയുടെ ഭാരം പേറി നടക്കാനാവില്ലെന്നും അസോസിയേഷൻ പ്രസിഡൻറ് ടി. എ ഇല്യാസ് ജനറൽ സെക്രട്ടറി കെ. ദിനേശ് എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
