പി.സി.വി വാക്സിനേഷൻ: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് നീലേശ്വരം താലൂക്കാശുപത്രിയിൽ ആരംഭിച്ചു

  • Post category:health / local news
  • Reading time:1 min read
You are currently viewing പി.സി.വി വാക്സിനേഷൻ: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് നീലേശ്വരം താലൂക്കാശുപത്രിയിൽ ആരംഭിച്ചു

നീലേശ്വരം/ കാസർകോട്: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പു പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ പി.സി.വി വാക്സിനേഷൻ നീലേശ്വരം താലൂക്കാശുപത്രിയിൽ നൽകിത്തുടങ്ങി.
ഒരു വയസ്സിനുള്ളിൽ 3 കുത്തിവെപ്പുകളാണ് നൽകുക. യഥാക്രമം ഒന്നര, മൂന്നര, മാസങ്ങളിൽ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകളും ഒമ്പതാം മാസം ബൂസ്റ്റർ ഡോസും നൽകും

കുട്ടികളെ മാരകമായി ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ചെവിയിലുണ്ടാവുന്ന അണുബാധ ( ചെവിപ്പഴുപ്പ്), ന്യുമോണിയ എന്നിവയെ പ്രതിരോധിക്കാനാണ് പി.സി.വി നൽകുന്നത്. മുമ്പ് പ്രൈവറ്റ് ആശുപത്രികളിൽ മാത്രം നൽകിയിരുന്ന വാക്സിൻ ഈ മാസം മുതലാണ് ആരോഗ്യ വകുപ്പിൻ്റെ ഇമ്യൂണൈസേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത്

നീലേശ്വരം താലൂക്കാശുപത്രിയിലെ പി.സി.വി വാക്സിൻ വിതരണത്തിൻ്റെ ആദ്യ ദിന കുത്തിവെപ്പ് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദിൻ്റെ സാന്നിധ്യത്തിൽ പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ ജെസ്സി മോൾ, പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ, ജൂനി. പബ്ലിക് ഹെൽത്ത് നേഴ്സുമാരായ നിഷ, ശ്രീജ, രജനി, സരസ്വതി ,എഛ് ഐ ഇൻ ചാർജ് രാഗേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.

0Shares