
തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്‌സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ എന്ന് ആരോഗ്യ വകുപ്പിൻ്റെ മാര്‍ഗനിര്‍ദേശം. വാക്‌സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം. സ്‌ഥാപനത്തിലെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. പരിശീലനം നേടിയ ജീവനക്കാരെ മാത്രമേ വാക്‌സിനേഷന് നിയോഗിക്കാവൂ എന്നും സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ശക്‌തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
പല വാക്‌സിനുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനുമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെതന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ദേശീയ ഇമ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരേ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്.
പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:
- പ്രതിരോധ കുത്തിവയ്‌പ്പുകള്‍ ആരംഭിക്കും മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്‌സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്‌ക്കുമ്പോള്‍ വാക്‌സിൻ്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വി.വി.എം. തുടങ്ങിയവ പരിശോധിക്കണം.
- വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ച് ഉറപ്പിക്കണം.
- കുത്തിവയ്‌പ്പിന് മുമ്പും വാക്‌സിൻ്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വി.വി.എം. എന്നിവ ഉറപ്പാക്കണം.
- വാക്‌സിന്‍ എടുത്ത കുട്ടികളും ഗര്‍ഭിണികളും വാക്‌സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.
- സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.
- അഴുക്ക് പുരണ്ട ചര്‍മ്മമാണെങ്കില്‍ കുത്തിവയ്‌പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
- മുറിവുള്ള ചര്‍മ്മഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്‌ഥലത്ത് കുത്തിവയ്‌ക്കണം.
- കുത്തിവയ്‌പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
- വാക്‌സിനേഷനായി സിറിഞ്ചുകള്‍ മുന്‍കൂട്ടി നിറച്ചു വയ്‌ക്കരുത്.
- വാക്‌സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
- വാക്‌സിന് ശേഷം എ.ഇ.എഫ്.ഐ കേസുണ്ടായാല്‍ മെഡിക്കല്‍ ഓഫീസര്‍ മുഖേന ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഈ കേസുകള്‍ ബന്ധപ്പെട്ട ത്തഗ്ഗണ്ണമ്മ, ഗ്ഗണ്ണമ്മ, ഗ്ഗണ്ണമ്മ,മെഡിക്കല്‍ ഓഫീസര്‍ തുടര്‍നിരീക്ഷണം നടത്തണം. സിവിയര്‍, സീരിയസ് കേസുകള്‍ ജില്ലാതല എ.ഇ.എഫ്.ഐ. കമ്മിറ്റി പരിശോധിച്ച് സംസ്‌ഥാന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.
പല വാക്‌സിനുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനുമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെതന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയ ഇമ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരേ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്.
