
സംസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുമ്പോള്‍ വയനാട്ടില്‍ കുരങ്ങുപനി ഭീഷണിയും. തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആര്‍ക്കെങ്കിലും കുരങ്ങുപ്പനി റിപ്പോര്‍ട്ട് ചെയ്‌തോ എന്നത് പുറത്തുവന്നിട്ടില്ല. എന്നാല്‍, 8627 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്നാണ് കണക്ക്.

വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്. ഇതോടൊപ്പം വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും പ്രദേശത്ത് ബോധവത്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ വാക്‌സിനേഷന്‍ മൂന്ന് തവണ നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
