
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണ വൈറസ് ബാധയില്ല. ട്രംപിന്റെ രണ്ടാമത്തെ സ്രവ പരിശോധനാഫലവും നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സീന്‍ കോണ്‍ലി അറിയിച്ചു. പ്രസിഡന്റ് ആരോഗ്യവാനാണ്, രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും കോണ്‍ലി പറഞ്ഞു. യു.എസില്‍ 242,182 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 5,911 പേര്‍ക്ക് ജീവന് നഷ്ടമായി. 9,001 പേര് സുഖം പ്രാപിച്ചു. എന്നാൽ രോഗംപടര്ന്നുപിടിക്കുന്നതിനിടെ അമേരിക്ക പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ നഴ്സിംഗ് ഹോമുകള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തെ 140 നഴ്സിംഗ് ഹോമുകളുടെ പരിധിയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും ട്രംപ് നല്‍കിയിട്ടുണ്ട്. അതേസമയം ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. 204 രാജ്യങ്ങളിലായി 1,003,834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,167 ആയി.
24 മണിക്കൂറിനുള്ളില്‍ നാലായിരത്തിലേറേ പേര് മരിച്ചു. 210,500 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. ഇറ്റലിയില്‍ മരണം 13,915 ആയി. സ്പെയിനില്‍ 10,096 പേരും അമേരിക്കയില്‍ 5,712 പേരും മരിച്ചു. ഫ്രാന്‍സില്‍ മരണം 4,500 പിന്നിട്ടു. അതേസമയം, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ വ്യാഴാഴ്ച ആറ് പേര് മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി.
രോഗബാധയുടെ കാര്യത്തില്‍ മറ്റേതൊരു രാജ്യത്തേക്കാളും വേഗമാണ് അമേരിക്കയില്‍. യുഎസില്‍ 237,497 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായത് മുപ്പതിനായിരത്തോളംപേരാണ്.
