
അമേരിക്കയില്‍ 900ല്‍ അധികം സൈനികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. കര, നാവിക, വ്യോമസേനയിലുമുള്ള 900 സൈനികര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം 900 ല്‍ അധികം സൈനികരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക മേധാവി ജെയിംസ് മക്കോണ്‍വില്ലെ വിശദമാക്കി.

സൌത്ത് കരോലിനയിലും കൊളംബിയയിലുമുള്ള സേനപരിശീലനങ്ങള്‍ നിര്‍ത്തി വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാംപുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൈനിക വക്താവ് വിശദമാക്കി.
സൈനികരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മിക്കവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സൈനിക വക്താവ് പെന്‍റഗണില്‍ പറഞ്ഞു.
