അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ റദ്ദാക്കിയതായി സാങ്കേതിക സർവ്വകലാശാല

  • Post category:education / news
  • Reading time:1 min read
You are currently viewing അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ റദ്ദാക്കിയതായി സാങ്കേതിക സർവ്വകലാശാല

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍ റദ്ദാക്കിയതായി സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല . കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് തീരുമാനം. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാണ് തീ​രു​മാ​നം. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ വീ​ട്ടി​ലി​രു​ന്ന് എ​ഴു​താ​നും സൗ​ക​ര്യ​മൊ​രു​ക്കും. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍ സെ​മ​സ്റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ച് മാ​ര്‍​ക്ക് ന​ല്‍​കും. പൊ​തു മോ​ഡ​റേ​ഷ​നാ​യി അ​ഞ്ചു ശ​ത​മാ​നം മാ​ര്‍​ക്ക് ന​ല്‍​കാ​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ചി​രു​ന്നു.

0Shares