
ഇന്ത്യാ ചൈന അതിര്‍ത്തിയിൽ വീണ്ടും ചൈന സൈനികരെ വിന്യസിച്ചതായി അമേരിക്ക. ഇന്ത്യയുടെ വടക്കൻ അതിർത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ 60,000ത്തോളം സൈനികരെ വിന്യസിച്ചതായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈനയുടെത് ഒരു മോശം പെരുമാറ്റമാണെന്നും ഈ നടപടി ക്വാഡ് രാജ്യങ്ങള്‍ ഇത് ഒരു ഭീഷണിയാണെന്നും മൈക്ക് പോംപിയോ ആരോപിച്ചു.

ദ ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചൊവ്വാഴ്ച ടോക്കിയോയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കരും പങ്കെടുത്തിരുന്നു. ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽ.എ.സി) എന്നിവിടങ്ങളിൽ ചൈനയുടെ കടന്നു കയറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.
യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ – പസഫിക് മേഖലയിലേയും ആഗോളതലത്തിലേയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം എന്നീ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
