താൻ വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി; വി. മുരളീധരനെതിരെ എ. വിജയരാഘവൻ

  • Post category:news
  • Reading time:1 min read
You are currently viewing താൻ വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി; വി. മുരളീധരനെതിരെ എ. വിജയരാഘവൻ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി എ. വിജയരാഘവൻ. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് എ.വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്നും പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി.മുരളീധരനെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു.

വിദേശ യാത്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

0Shares