മിൽമയിൽ തിങ്കളാഴ്‌ച മുതൽ പണിമുടക്ക്; ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരം, ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മിൽമയിൽ തിങ്കളാഴ്‌ച മുതൽ പണിമുടക്ക്; ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരം, ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ

തിരുവനന്തപുരം: തിങ്കളാഴ്‌ച രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.

മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെണ്ട് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്‌ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി നേതാവ് അഡ്വ. മോഹൻദാസ്, സി.ഐ.ടി.യു നേതാവ് എ.ബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

പാ​ക്കിം​ഗും​ ​വി​ത​ര​ണ​വും​ ​നി​ർ​ത്തി​വ​ച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്‌തിരുന്നു. തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ന് ​ കീ​ഴി​ലു​ള്ള​ ​അ​മ്പ​ല​ത്ത​റ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ഡ​യ​റി​ക​ളി​ലാ​യി​രു​ന്നു​ ​സ​മ​രം. ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​ പാ​ലിൻ്റെ​ ​പ്രോ​സ​സിം​ഗ് ​ത​ട​സ​പ്പെ​ട്ടി​രു​ന്നു.​

മി​ൽ​മ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ​.എ​ൻ.​ടി.യു.സി,​ ​ സി.​ഐ.ടി.യു ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പേ​രി​ൽ​ ​പൊ​ലീ​സ് ​
കേ​സെ​ടു​ക്കുകയും ചെയ്‌തു. കേ​സു​ക​ൾ​ ​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു ​സ​മ​രം​ ​നടന്നത്.

0Shares