കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ. ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയുടെ പ്രമോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്‍റെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

0Shares