കോവിഡ്; കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു; നാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രവാസികളുടെ മൃതശരീരങ്ങൾക്കും വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ്; കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു; നാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രവാസികളുടെ മൃതശരീരങ്ങൾക്കും വിലക്ക്

കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ അബുദാബിയിൽ നിന്നും നാട്ടിലേക്ക് കൊണ്ടു പേകേണ്ടിയിരുന്ന കാസര്‍കോട് സ്വദേശി ഉൾപ്പെടെ യു.എ.ഇയിൽ നിന്ന് പലരുടെയും ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്‌ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസികളോട് പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നതെന്നും കോവിഡിന്‍റെ ഈ പ്രത്യേക സാഹചര്യങ്ങളിൽ രോഗബാധിതരല്ലാതെ മരിച്ച നിരവധി മൃതദേഹങ്ങളാണ് മോർച്ചറികളിൽ ഉള്ളതെന്നും കെ.എം.സി.സി പ്രവർത്തകൻ ഷമീം ബേക്കൽ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളത്തിലേക്ക് അബുദാബി കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നടപടിക്രമങ്ങളും തീർന്ന് എംബാം ചെയ്ത് മൃതദേഹം എയർപോർട്ടിലേക്ക് കൊണ്ടു പോകുന്നതിന് തയ്യാറായി ഇരുന്നതാണ്. മണിക്കൂറുകൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിന്‍റെ മനുഷ്യത്വരഹിതമായ ഈ ഉത്തരവ് എംബസികളിൽ ലഭ്യമായത് എന്ന് അദ്ദേഹം പറയുന്നു.

കൂടുതല്‍ വായിക്കാം:

https://www.facebook.com/shameem.bekal.1/posts/660669101453483
0Shares