കാസർകോട് ഗവൺമെൻ്റ് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ; പ്രിൻസിപ്പാളിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്

You are currently viewing കാസർകോട് ഗവൺമെൻ്റ് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ; പ്രിൻസിപ്പാളിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്

കാസർകോട്: ഗവൺമെൻ്റ് കോളേജിൽ നടന്നു വരുന്ന അനാശാസ്യ പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രിൻസിപ്പാൾ ഡോ: എം. രമ വെളിപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ആരോപണവിധേയരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും, അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ഭരണകക്ഷി വിദ്യാർത്ഥി നേതാക്കളാണെന്ന് പ്രിൻസിപ്പാൾ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ലഹരി ഉപയോഗത്തിനെതിരെ കർശനമായ നടപടികളും ബോധവത്ക്കരണവും നടത്താൻ നേതൃത്വം നൽകുന്ന പോലീസ് അധികൃതർ കാസർകോട് ഗവ: കോളേജിനകത്ത് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു .

കോളേജ് കോമ്പൗണ്ടിനകത്ത് താൻ കണ്ടുവെന്ന് പ്രിൻസിപ്പാൾ പരസ്യമായി പറഞ്ഞ മുഴുവൻ സംഭവങ്ങളെ സംബന്ധിച്ചും അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും അബ്ദുൽ റഹ്മാൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, കോളേജിൽ, മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്.എഫ്.ഐ സമരത്തിനിറങ്ങിയതെന്നും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടശേഷം പ്രിൻസിപ്പാൾ ഡോ: എം. രമ പറഞ്ഞിരുന്നു.

0Shares