
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും തമ്മിൽ ധാരണയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മലബാറിലെ 62 തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ധാരണയുണ്ടെന്ന് മജീദ് ആരോപിച്ചു .

കണ്ണൂര്‍ ജില്ലയിലെ സി.പി.എം നേതാക്കളാണ് ഇതിന് പിന്നിൽ എന്ന് കെ.പി.എ മജീദ് പറഞ്ഞു. പരാജയപ്പെടുമെന്ന ഭീതിയിലാണ് എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയായതെന്നും കെ.പി.എ മജീദ് ആരോപിച്ചു.
