ഹിദായത്ത് നഗറിൽ അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഹിദായത്ത് നഗറിൽ അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കാസർകോട്: ഹിദായത്ത് നഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിദായത്ത് നഗർ നാഷണൽ ഹൈവേ അണ്ടർ പാസേജ് ആക്ഷൻ കമ്മിറ്റിയുടെ, നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്മാൻ്റെ അധ്യക്ഷതയിൽ, മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ എ. കെ. എം അഷ്‌റഫ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു.

കൺവീനർ അബൂ തമാം സ്വാഗതം പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, ഐ.എൻ.എൽ ദേശീയ ഉപാധ്യക്ഷൻ കെ.എസ് ഫക്രുദീൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, വൈസ് പ്രസിഡന്റ് എം. ബി യൂസിഫ് ഹാജി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീന ടീച്ചർ, വൈസ് പ്രസിഡണ്ട് പി. വി ഹനീഫ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇർഫാന ഇഖ്ബാൽ, ഗോൾഡൻ മൂസ,എസ്. എം ബഷീർ,ലത്തീഫ് അറബി,ലക്ഷ്മണ പച്ചിലംപാറ, അബൂബക്കർ കൊട്ടരം,മുഹമ്മദ് ഉപ്പള ഗേറ്റ്,ജബ്ബാർ പള്ളം എന്നിവരും വിവിധ അമ്പല , പള്ളി, കമ്മിറ്റി ഭാരവാഹികൾ ,വിവിധ സന്നദ്ധ സംഘടനകളും, ക്ലബ്ബുകളും സംസാരിച്ചു.

യൂസിഫ് ഫൈൻ ഗോൾഡ് അഷ്‌റഫ് കസാഹി, മൂസ കെ. എസ്, മോനി മടക്കം,ഇബ്രഹിം,സലിം ഉജ്ര,ബി. എം മുസ്തഫ,മാമു ദർബാർ,അഫ്സൽ,ഇക്ബാൽ കെ. എഫ്,സത്താർ,അഷ്‌റഫ് ഭാട്ടിയ,അലി കസാഹി,റിയാസ് പച്ചിലംപാറ,അഷ്പക്, ബാത്തി, മാസ്‌കൂർ ഹനീഫ് പച്ചക്കറി മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സമരത്തിന് നേതൃത്തിൽ ട്രഷറർ ഹനീഫ് ഗോൾഡ് കിംഗ് നന്ദിയും പറഞ്ഞു.

0Shares