
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയ്ക്ക് യു.എന്‍ സെക്രട്ടറി ജനറലിൻ്റെ വിമര്‍ശനം. രാജ്യത്ത് തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതിന്റെ പേരിലാണ് ഇന്ത്യയെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിമര്‍ശിച്ചത്.

രാജ്യത്ത് ത്രിദിന സന്ദര്‍ശനം നടത്തുന്നതിനിടെ മുംബൈയില്‍ വച്ച് പ്രസംഗക്കവെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള സംഭവങ്ങളില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. മനുഷ്യാവകാശ കൗണ്‍സില്‍ അംഗമായ ഇന്ത്യക്ക് എല്ലാ വ്യക്തികളുടെയും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ലിംഗസമത്വത്തിലും സ്ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും അവകാശം സംരക്ഷിക്കണമെന്നും ഐക്യരാഷ്ട്ര സംഘടന തലവന്‍ വ്യക്തമാക്കി.
