
പി. ടി തോമസിൻ്റെ നിലപാടുകൾക്കുളള അംഗീകാരമാണ് സ്ഥാനാർഥിത്വമെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. തന്നെ സ്ഥാനാർഥിയാക്കിയതിൽ ഹൈക്കമാന്റിനോട് നന്ദിയെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയിൽ പി.ടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പി.ടി തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കും. സ്ഥാനാർഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. ഉമാ തോമസ് പറഞ്ഞു.
ഡൊമനിക് പ്രസന്റേഷനും കെ.വി തോമസ് മാഷും ഒപ്പം നിൽക്കും. അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി. അവർ ഒരിക്കലും തനിക്കും പാർട്ടിക്കുമെതിരെ നിൽക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.എന്നാൽ സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
