
ഉക്രെയ്നിൻ്റെ അധിനിവേശ ഭാഗങ്ങള്‍ ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കുമെന്ന് റഷ്യ. ഉക്രെയ്നിലെ നാല് പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നിവ റഷ്യയിലേക്ക് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രെംലിനിലെ സെന്റ് ജോര്‍ജ്ജ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റഷ്യയിലേക്ക് ചേര്‍ക്കുന്നതിനുള്ള ഉടമ്പടികളില്‍ പ്രദേശങ്ങളിലെ മോസ്‌കോ അനുകൂല ഭരണാധികാരികള്‍ ഒപ്പുവെക്കുമെന്ന് പെസ്‌കോവ് പറഞ്ഞു.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ തുടര്‍ന്ന് ഔദ്യോഗിക കൂട്ടിച്ചേര്‍ക്കല്‍ പ്രതീക്ഷിച്ചിരുന്നതാണ്. ‘ഇത് തികച്ചും അസ്വീകാര്യമാണ്,’ നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ചെക്ക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്‌സ്‌കി പറഞ്ഞു. ‘നിയമസാധുതയില്ലാത്ത ഒരു പൂര്‍ണ്ണമായ വ്യാജ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള ഏകപക്ഷീയമായ കൂട്ടിച്ചേര്‍ക്കല്‍ ഞങ്ങള്‍ നിരസിക്കുന്നു.’
ലിപാവ്‌സ്‌കി റഷ്യന്‍ അനുകൂല ഹിതപരിശോധനയെ ‘തിയറ്റര്‍ പ്ലേ’ എന്ന് വിശേഷിപ്പിക്കുകയും പ്രദേശങ്ങള്‍ ‘ഉക്രേനിയന്‍ പ്രദേശം’ ആയി തുടരണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘കപട’ വോട്ടുകളുടെ പേരില്‍ ആണ് ഈ തീരുമാനം. ഭീഷണിയില്‍ ഭയന്നാണ് റഷ്യക്ക് അനുകൂല നിലപാടുമായി ആളുകള്‍ വോട്ട് രേഖപ്പെടുത്തുന്നത്.

”ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് വിപരീതമാണ്,. ‘ഇത് സമാധാനത്തിൻ്റെ വിപരീതമാണ്. ഉക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളില്‍ ഈ റഷ്യന്‍ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം, ഒരു പൗരനും സുരക്ഷിതനല്ല, ഒരു പൗരനും സ്വതന്ത്രനുമല്ല. “- അദ്ദേഹം പറഞ്ഞു.അഞ്ച് ദിവസത്തെ വോട്ടെടുപ്പില്‍ ബാലറ്റ് ശേഖരിക്കാന്‍ സായുധ സേനാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി വീടുവീടാന്തരം കയറിയിരുന്നു.
