
ചട്ടഞ്ചാൽ കാസർകോട്:നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ ഇപ്രാവശ്യം എൽ. ഡി. എഫിന്‍റെ കുത്തക തകർത്ത് കൊണ്ട് ഐക്യജനാതിപത്യ മുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ ചരിത്ര വിജയം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി .ടി അഹ്മദലി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചട്ടഞ്ചാൽ ജാസ്മിൻ ബിൾഡിംഗിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കൺവീനർ വി. ആർ വിദ്യാസാഗർ സ്വാഗതം പറഞ്ഞു. ഹക്കീം കുന്നിൽ,കല്ലട്ര മാഹിൻ ഹാജി,സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ,കെ. ഇ. എ ബക്കർ,എബി ശാഫി,സാജിദ് മവ്വൽ,കുഞ്ഞമ്പു നമ്പ്യാർ,എം. സി പ്രഭാകരൻ,ഗീതാകൃഷ്ണൻ,പി. വി സുരേഷ്,ഹരീഷ് പി. നമ്പ്യാർ, ടി. ഡി കബീർ,ബലറാം നമ്പ്യാർ,സി. രാജൻ പെരിയ,ഹമീദ് മാങ്ങാട്,റഊഫ് ബായിക്കര,ശ്രിജിത് മാടക്കൽ,കെ.ബി.എം ശരീഫ്,കൃഷ്ണൻ ചട്ടഞ്ചാൽ,അബ്ദുല്ല കുഞ്ഞി കീഴൂർ,കുഞ്ഞികൃഷ്ണൻ മാടക്കൽ, ബഷീർ പള്ളങ്കോട്,കാപ്പിൽ പാശ,രാഘവൻ മുന്നാട്,രാമ കൃഷ്ണൻ,ടി. ആർ ഹനീഫ എന്നിവർ സംബന്ധിച്ചു.
