ഓശാന ഞായർ തിരുകർമ്മങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ; തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം

  • Post category:local news / news
  • Reading time:1 min read
You are currently viewing ഓശാന ഞായർ തിരുകർമ്മങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ; തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം

പനത്തടി / കാസർകോട്: ചിറ്റാരിക്കാൽ സെന്റ് തോമസ് ഫോറോനാ പള്ളിയിൽ പങ്കെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ പര്യടനം. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് ചർച്ച് കാവുംതല, പാലാവയാൽ സെന്റ് ജോൺസ് ചർച്ച്, എന്നിവിടങ്ങളിലെ ഓശാന തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു. ചിറ്റാരിക്കാൽ കിഴക്കൻ കാവ് കിരാധേശ്വര ധർമ്മശാസ്‌താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ചു.

സെന്റ് സെബാസ്റ്റ്യൻ ചർച്ച് കണ്ണിവയൽ, ചട്ടമല സെന്റ് മേരീസ് പള്ളികളും സന്ദർശിച്ചു. കോട്ടമല സെന്റ് മേരിസ് യാക്കോബിറ്റ് സിറിയൻ സൂനോറ ചർച്ച്, പറമ്പ സെന്റ് മേരീസ് പള്ളി, നാട്ടക്കല്ല് സെന്റ് ആൻ്റെണീസ് ചർച്ച്, വരക്കാട് പള്ളികൾ സന്ദർശിച്ചു.

അടുക്കള കുന്ന് ഭഗവതി ക്ഷേത്രം, പറമ്പ ശ്രീപുരം ശ്രീകൃഷ്‌ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. ഭീമനടി ക്രിസ്‌തുരാജ ദേവാലയം, കുന്നുംകൈ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, മണ്ഡപം, സെന്റ് ജോസഫ് ചർച്ച് ബെഡൂർ, ക്രിസ്ത്യൻ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. അരിങ്കല്ല് ജുമാ മസ്‌ജിദിൽ നോമ്പ് തുറക്കായി വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ബെടൂർ ഗ്രാമീണ വായന ശാലയിൽ എത്തി വിവിധ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിച്ചു. ചീമേനി കോട്ടപ്പള്ളി പള്ളികളും സന്ദർശിച്ചു.

നിരവധി മരണവീടുകളും, നിരവധി കിടപ്പ് രോഗികളെയും സന്ദർശിച്ചു. ഡി.സി.സി സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, ജോയ് കിഴക്കരക്കാട്ട്, ജോമോൻ ജോസ്, എം.അബൂബക്കർ, ജെറ്റോ ജോസഫ്, പി.സി ഇസ്‌മായിൽ, ജോർജുകുട്ടി കരിമഠം, ജോസ് കുത്തിയ തോട്ടിൽ, സോജൻ കുന്നേൽ, സി.എ ബാബു, എ.വി ഭാസ്‌കരൻ, അന്നമ്മ മാത്യു, മുഹമ്മദ് ശരീഫ് വാഴപ്പള്ളി, ലിജിന എം.വി, കെ.കെ തങ്കച്ചൻ, പ്രശാന്ത് സെബാസ്റ്റ്യൻ, ജോസഫ് മുത്തോലിൽ, രാജേഷ് തമ്പാൻ, ഷോണി തോമസ് എന്നിവർ വിവിധയിടങ്ങളിൽ എം.പിയുടെ ഒപ്പം ഉണ്ടായിരുന്നു.

0Shares