കേന്ദ്രസർക്കാരിൻ്റെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

  • Post category:national / news
  • Reading time:1 min read
You are currently viewing കേന്ദ്രസർക്കാരിൻ്റെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍. 2022 സെപ്റ്റംബര്‍ 28-നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.

പോപ്പുലര്‍ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്ആര്‍.ഒ, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ പ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവ്യാപകമായ റെയ്ഡ് നടത്തിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയായിരുന്നു നിരോധനം.

0Shares