പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ; സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്കാവും വിലക്കുകള്‍

  • Post category:Gulf / news / tourism
  • Reading time:1 min read
You are currently viewing പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ; സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്കാവും വിലക്കുകള്‍

ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഇനി സ്വീകാര്യമല്ലെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്. വിമാന കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി യു.എ.ഇ നാഷണല്‍ അഡ്വാൻസ് ഇൻഫര്‍മേഷൻ സെൻ്റെര്‍. ഒറ്റപ്പേര് മാത്രമാണ് പാസ്‌പോര്‍ട്ടിലുള്ളതെങ്കില്‍ യാത്രാനുമതി നല്‍കില്ലെന്നാണ് മുന്നറിയിപ്പ്.

സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്കാവും ഇത് സംബന്ധിച്ച വിലക്കുകള്‍ ബാധകമാകുന്നത്. നിലവില്‍ യു.എ.ഇ റെസിഡണ്ട് വിസയുള്ള ഒറ്റപ്പേരുകാര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളു എങ്കില്‍ അനുമതി നിഷേധിക്കപ്പെടും. മറിച്ച്‌ സര്‍ നെയിം, ഗിവണ്‍ നെയിം എന്നീ രണ്ടിടങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് രണ്ട് പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനാനുമതി ലഭിക്കും.

ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിൻ്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേര്‍ക്കാതിരുന്നാലോ യു.എ.ഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം പാസ്‌പോര്‍ട്ടിലെ ഏതെങ്കിലും പേജില്‍ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

0Shares