ലോറി ബൈക്കിലിടിച്ച്‌ കണ്ണൂരിൽ അപകടം; കാസർകോട്ടെ രണ്ട് യുവാക്കൾ മരിച്ചു, അപകടം നാടിനെ കണ്ണീരിലാഴ്‌ത്തി

You are currently viewing ലോറി ബൈക്കിലിടിച്ച്‌ കണ്ണൂരിൽ അപകടം; കാസർകോട്ടെ രണ്ട് യുവാക്കൾ മരിച്ചു, അപകടം നാടിനെ കണ്ണീരിലാഴ്‌ത്തി

കണ്ണൂര്‍ / കാസർകോട്: കണ്ണൂർ ദേശീയപാത തളാപ്പില്‍ മിനിലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍, കമ്പാര്‍, ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യുവാക്കളായ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്നു മിനിലോറി.

അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ചൗക്കി ബദര്‍ നഗര്‍ സ്വദേശി മുഹമ്മദിൻ്റെയും സഫിയയുടെയും മകനാണ് മനാഫ്.

ബദര്‍ നഗര്‍ സ്വദേശി റഫീഖിൻ്റെയും ജമീലയുടെയും മകനാണ് ലത്തീഫ്. വീടിൻ്റെ പണി നടക്കുന്നതിനാല്‍ ലത്തീഫിൻ്റെ കുടുംബം ഇപ്പോള്‍ ബെദ്രഡുക്കയിലാണ് താമസം. മൃതദേഹം ഇരുവരുടെയും വീടുകളില്‍ എത്തിച്ച്‌ പൊതുദർശനത്തിന് വെച്ചു. തുടര്‍ന്ന് ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. യുവാക്കളുടെ അപ്രതീക്ഷിത അപകട മരണത്തിൻ്റെ ദുഖത്തിലായി രണ്ട് കുടുംബങ്ങളും നാട്ടുകാരും. യുവാക്കളുടെ മരണത്തിൽ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.

0Shares